Oct2nd
Posted by admin at 6:00 am. Filed under: അച്ചാറുകള്‍
കടുമാങ്ങ അച്ചാര്‍
Tender Mango Pickle
ചെറിയ കണ്ണിമാങ്ങ - 6 കപ്പ്
ഉപ്പ് - 3/4 കപ്പ്
മുളക്പൊടി - 3/4 കപ്പ്
കടുകുപൊടിച്ചത് - 3/4 കപ്പ്
ചെറിയ കണ്ണിമാങ്ങ കഴുകി തുടച്ചെടുക്കുക. 1/2 ഇഞ്ച് നീളത്തിലെങ്കിലും ഞെട്ട് ഉണ്ടായിരിക്കണം. തുടച്ചെടുത്ത മാങ്ങയും ഉപ്പും എടുക്കുക. ഉണങ്ങിയ ഭരണിയില്‍ ആദ്യം അരകപ്പ് ഉപ്പിടുക. പിന്നീട് ഒരു ലെയര്‍ മാങ്ങ ഇടുക. വീണ്ടും കുറച്ച് ഉപ്പിടുക. വീണ്ടും മാങ്ങയിടുക. അങ്ങിനെ അളന്നുവെച്ചിടുള്ള മാങ്ങയും ഉപ്പും മുഴുവന്‍ ഇട്ട് കഴിഞ്ഞാല്‍ ഭരണി മൂടികെട്ടി വെയ്ക്കുക. രണ്ട് ദിവസം കഴിഞ്ഞ് ഭരണി തുറന്ന് നന്നായി ഇളക്കി നോക്കിയാല്‍ മാങ്ങ എല്ലാം ചുരുങ്ങിയതായി കാണും. ഉപ്പ് വെള്ളമായും വന്നു കാണും. ആ ഉപ്പുവെള്ളം അരിച്ചെടുക്കുക. മുളകുപൊടി മിക്സിയിലിട്ട് ഈ ഉപ്പ് വെള്ളത്തില്‍ പകുതി ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഈ അരച്ചെടുത്തതും കടുകുപൊടിച്ചതും ചേര്‍ത്ത് മാങ്ങയിലൊഴിച്ച് ഇളക്കുക. ബാക്കിവെച്ചിരിക്കുന്ന ഉപ്പു വെള്ളം മിക്സിയിലൊഴിച്ച് നന്നായി കഴുകിയ പോലെ എടുക്കുക. അതും മാങ്ങയിലൊഴിച്ച് ഇളക്കുക. ചേര്‍ത്തിളക്കിയ ശേഷം ഭരണി മൂടിവെയ്ക്ക്ക്കണം. 2 ദിവസം കഴിഞ്ഞ് ഭരണി തുറന്ന് നോക്കിയാല്‍ നല്ല കുഴമ്പ് പരുവത്തില്‍ ആയിക്കാണും. ഭരണിയുടെ വായ് ഭാഗത്ത് കുറച്ച് കായം കുഴമ്പ് പരുവത്തിലാക്കി പുരട്ടിയശേഷം ഭരണി അടച്ചു സൂക്ഷിക്കുക. അച്ചാര്‍ കേടുവരാതിരിക്കും.
Oct2nd
Posted by admin at 5:41 am. Filed under: അച്ചാറുകള്‍
സ്വീറ്റ് ലെമണ്‍ പിക്കിള്‍
Sweet Lemon Pickle
ചെറുനാരങ്ങ - 25 എണ്ണം
ഉപ്പ് - 150 ഗ്രാം
പഞ്ചസാര - 2 കിലോ
വിനീഗര്‍ - 25 ഗ്രാം
അര ലിറ്റര്‍ വെള്ളം അടുപ്പില്‍ വെച്ച് ഉപ്പിട്ട് നന്നായി തിളപ്പിക്കുക. തീ കുറച്ചിട്ട് നാരങ്ങ ഈ വെള്ളത്തിലിട് തിളപ്പിക്കുക. വെള്ളം വറ്റുന്നതോടെ നാരങ്ങ വിണ്ടുപൊട്ടുന്നു. അടുപ്പില്‍ നിന്നും താഴെയിറക്കി വെയ്ക്കുക. ചെറുചൂടോടെ വായ് വട്ടമുള്ള കുപ്പിയിലാക്കുക. വിനീഗറും പഞ്ചസാരയുമിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. കുപ്പി ചോടറിയശേഷം വായ മൂടിക്കെട്ടി വെയ്ക്കുക.
15 ദിവസം കഴിഞ്ഞ് എടുത്ത് ഇളക്കി നോക്കിയാല്‍ അച്ചര്‍ തയ്യാറായിട്ടുണ്ടാകും.
Oct2nd
Posted by admin at 5:33 am. Filed under: അച്ചാറുകള്‍
എരുവില്ലാത്ത കണ്ണിമാങ്ങ അച്ചാര്‍ (Non-spicy Tender Mango Pickle )
കണ്ണിമാങ്ങ നന്നായി കഴുകി തുടച്ചത് - 5 കപ്പ്
ഉപ്പ് - 1/2 കപ്പ്
മഞ്ഞള്‍ പൊടി - 1 ടീ സ്പൂണ്‍
അര കപ്പ് ഉപ്പ് അഞ്ച് കപ്പ് വെള്ളത്തില്‍ അലിയിച്ച് മഞ്ഞള്‍പ്പൊടിയും കൂടി തിളപ്പിച്ചാറ്റി എടുക്കുക. നന്നായി തണുത്താല്‍ മാങ്ങ വെള്ളത്തിലാക്കി സൂക്ഷിക്കുക.
Aug9th
Posted by admin at 6:51 am. Filed under: ഓണം വിഭവങ്ങള്‍, വെജിറ്റേറിയന്‍
എള്ള് കറി (Ellu Kari | Kerala Special)
എള്ള് - 1/2 ലിറ്റര്‍
പച്ചമുളക് - 1/2 കിലോ
ശര്‍ക്കര - 1 കിലോ
മുളകുപൊടി - 2 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീ സ്പൂണ്‍
നല്ലെണ്ണ - 150 ഗ്രാം
കടുക്പൊടിച്ചത് - 1/2 കപ്പ്
കടുക് - 1 ടേബിള്‍ സ്പൂണ്‍
മുളക് - 4
കറിവേപ്പില - 4 കൊത്ത്
ഉപ്പ് - പാകത്തിന്
പുളി 2 മണിക്കൂര്‍ വെള്ളത്തിള്‍ കുതര്‍ത്തി പിഴിഞ്ഞ് അരിച്ച് വെയ്ക്കുക. അതില്‍ ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി ചേര്‍ത്ത് അടുപ്പത്തു വെയ്ക്കുക. നന്നായി തിളച്ചു കുറുകിയാല്‍ ശര്‍ക്കര ഇടുക.
പച്ചമുളകു നടുവില്‍ കീറി കുറച്ചു നല്ലെണ്ണയില്‍ വറുത്തിടുക്കുക. മുളക് തിളക്കുന്ന പുളിയില്‍ ഇട്ട് നന്നായി കുറുകി വരുന്നതുവരെ ചെറിയ തീയില്‍ തിളപ്പിക്കുക. എള്ള് കഴുകി അരിച്ച് വെള്ളമില്ലാതെ ചീനച്ച്ട്ടിയില്‍ വറുത്തെടുത്ത് പൊടിക്കുക. കടുകു കഴുകി പൊടിക്കുക.
ഈ പൊടികല്‍ തിളപ്പിച്ചത് വാങ്ങിവെച്ച് ശേഷം, ചേര്‍ത്ത് ഇളക്കുക. കുറച്ച് കറിവേപ്പില ഇടുക.
കടുക്, മുളക്, കറിവേപ്പില എണ്ണയില്‍ വറുത്ത് കറിയില്‍ ചേര്‍ക്കണം,.
ഈ എള്ള് കറി വളരെ ദിവസം ഫ്രിഡ്ജില്‍ വെച്ചാലും കേട് വരാതെ ഉപയോഗിക്കാം.
Jul31st
Posted by admin at 6:40 am. Filed under: ഓണം വിഭവങ്ങള്‍, വെജിറ്റേറിയന്‍
കൂട്ടുകറി (Onam Recipes : Kootu curry : Kerala Recipes)
കടലപരിപ്പ് - 2 നാഴി
ചേന - 1/2 കിലോ
ഇളവന്‍ - 250 ഗ്രാം
നേന്ത്രക്കായ - 2
നാളികേരം - 2
മഞ്ഞല്‍പൊടി - 1 ടീ സ്പൂണ്‍
കുരുമുളക് പൊടി - 1-1/2 ടീ സ്പൂണ്‍
ശര്‍ക്കര - 6
കടുക് - 2 ടീ സ്പൂണ്‍
ഉഴുന്നു പരിപ്പ് - 2 ടീ സ്പൂണ്‍
വെളിച്ചെണ്ണ - 100 ഗ്രാം
ഉപ്പ് - പാകത്തിന്
കടലപരിപ്പ് വെള്ളത്തില്‍ കുതര്‍ത്തി 4 മണിക്കൂര്‍ വെച്ചശേഷം കഴുകി വേവിച്ച് വെക്കുക. കഷ്ണങ്ങള്‍ ചെറുതായി നുറുക്കി വെള്ളം മേലെ നില്‍ക്കുന്ന പാകത്തില്‍ മഞ്ഞള്‍പൊടി, കുരുമുളക് പൊടി ചേര്‍ത്ത് അടുപ്പത്ത് വെച്ച് വേവിക്കുക. കഷ്ണങ്ങള്‍ വെന്താല്‍ ഉപ്പ് ചേര്‍ക്കുക. നാളികേരം ചിരകിയത് 2 കപ്പ് എടുത്ത് അരക്കുക. വളരെ മിനുസമായി അരക്കണ്ട. ഈ അരപ്പ് അടുപ്പത്തു തിളയ്ക്കുന്ന കഷ്ണത്തില്‍ ചേര്‍ക്കുക. ശര്‍ക്കരയും ചേര്‍ത്ത്റ്റ് ഇളക്കി വാങ്ങിവെക്കുക. കറിനന്നായി കുറികിയരിക്കണം. വെള്ളം തീരെ പാടില്ല. വെളിച്ചെണ്ണയില്‍ കടുക് ഇട്ട് പൊട്ടിയാല്‍ ഉഴുന്നുപരിപ്പിട്ടു വരുത്ത് ബാക്കി ചിരകിവെച്ച നാളികേരം ഇട്ട് ചുവപ്പുനിറം വരുന്ന വരെ ഇളക്കി കഷ്ണത്തില്‍ ചേര്‍ത്ത് ഇളക്കണം. മധുരം ആവശ്യം പോലെ ചേര്‍ക്കാം.
Jul31st
Posted by admin at 6:39 am. Filed under: ഓണം വിഭവങ്ങള്‍, വെജിറ്റേറിയന്‍
എലിശ്ശേരി (Onam Special Recipes : Elissery : Elisery : Erissery)
നേന്ത്രക്കായ - 5
ചേന - 500 ഗ്രാം
നാളികേരം വലുത് - 2
വെളിച്ചെണ്ണ - 250 ഗ്രാം
മുളകുപൊടി - 10 ഗ്രാം
കുരുമുളകുപൊടി - 25 ഗ്രാം
മഞ്ഞള്‍പൊടി - 1 ടീ സ്പൂണ്‍
ജീരകം - 1 ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
കടുക് - 1 ടീ സ്പൂണ്‍
ചേന, നേന്ത്രക്കായ തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കഴുകിവെക്കുക. കഷ്ണങ്ങള്‍ക്ക് മിതെ നില്‍ക്കത്തക്ക വെള്ളം ഒഴിച്ച് അടുപ്പത്ത് വെക്കുക. മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്ത് തിളപ്പിച്ച് കഷ്ണങ്ങള്‍ വേവിക്കുക. ഒന്നര നാളികേരം ചിരകിയതും ജീരകവും കൂടി അരയ്ക്കുക. വളരെ നന്നയി അരക്കണ്ട. വെന്തകഷ്ണത്തില്‍ ഉപ്പും നാളികേരം അരച്ചതും ചേര്‍ത്ത് 10 മിനിറ്റ് ഇളക്കി തിളപ്പിക്കുക. വാങ്ങി വെച്ച് ഇളക്കണം. ചീനച്ച്ട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് ഇളക്കിപൊട്ടിയാല്‍ ചിരകിവെച്ച അരനാളികേരം ഇട്ട് നന്നായി ഇളക്കി ചുവപ്പു നിറമാകുമ്പോള്‍ വാങ്ങി കഷ്ണത്തില്‍ ചേര്‍ക്കുക.
Jul31st
Posted by admin at 6:37 am. Filed under: ഓണം വിഭവങ്ങള്‍, വെജിറ്റേറിയന്‍
അവിയല്‍ (Aviyal)
ചേന - 100 ഗ്രാം
നേന്ത്രക്കായ - 2
ഇളവന്‍ - 100 ഗ്രാം
പച്ചപയറ് - 50 ഗ്രാം
ബീന്‍സ് - 50 ഗ്രാം
കാരറ്റ് - 2
മുരിങ്ങക്കായ - 3
പടവലങ്ങ - 100 ഗ്രാം
കപ്പക്ക - 1 ചെറിയത്
നാളികേരം - 1
മഞ്ഞള്‍ പൊടി - 1 ടീ സ്പൂണ്‍
മുളക് പൊടി - 1 ടീ സ്പൂണ്‍
ജീരകം - 1 ടീ സ്പൂണ്‍
നല്ല തൈര് - 2 കപ്പ്
കറിവേപ്പില - കുറച്ച്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
കഷ്ണങ്ങള്‍ ഘനംകുറച്ച് നീളത്തില്‍ നുറുക്കുക. നാളികേരം ചിരകിയതും ജീരകവും അരയ്ക്കുക. പക്ഷെ വളരെ നന്നായി അരയ്ക്കണ്ട. പച്ചമുളകും കുറച്ച് കറിവേപ്പിലയും ആാ അരപ്പിന്റെ കൂടെ ചതച്ച് എടുക്കുക. കഷ്ണങ്ങള്‍ പാകത്തിനു വെള്ളം ചേര്‍ത്ത് മഞ്ഞള്‍പൊടിയും മുളക്പൊടിയും ചേര്‍ത്ത് വേവിക്കുക. കഷ്ണങ്ങള്‍ വെന്താല്‍ തൈരും ഉപ്പും ചേര്‍ത്ത് വളരെ നേരിയ തീയില്‍ ഇളക്കി തിളപ്പിക്കുക. വെള്ളംവറ്റിയാല്‍ നാളികേരം അരച്ചു ചേര്‍ത്ത് അവിയല്‍ കുറച്ചു നേരത്തേക്ക് ഒരുതട്ടുകൊണ്ടു മൂടിവെയ്ക്കുക. ഈ കറിയില്‍ വെള്ളം തിരെ പാടില്ല.
Jul31st
Posted by admin at 6:36 am. Filed under: ഓണം വിഭവങ്ങള്‍, വെജിറ്റേറിയന്‍
സാമ്പാറ് (Sambar)
തുവരപരിപ്പ് - 1 ഗ്ലാസ്
വെണ്ടക്കാ - 6
മുരിങ്ങാക്കായ - 2
മല്ലി - 1 ടേബിള്‍ സ്പൂണ്‍
കടല്‍പരിപ്പ് - 1 ടീ സ്പൂണ്‍
ഉലുവ - 1/4 ടീ സ്പൂണ്‍
മുളക് - 5
കായം - ചെറിയ കഷ്ണം
പുളി - ചെറുനാരങ്ങ വലുപ്പത്തില്‍
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടീ സ്പൂണ്‍
മുളക്പൊടി - 1 ടീ സ്പൂണ്‍
കറിവേപ്പില - 2 കൊത്ത്
പച്ചകൊത്തമല്ലി - 1/2 കപ്പ്
തുവരപരിപ്പ് കഴുകി പാകത്തിന് വെള്ളമൊഴിച്ച് മഞ്ഞപ്പൊടിയും ചേര്‍ത്തു വേവിക്കുക. മല്ലി, മുളക്, കായം, ഉലുവ, കടലപരിപ്പ് ഇവ കുറച്ച് വെളിച്ചെണ്ണ ചീനച്ചടിയില്‍ ഒഴിച്ച് വറുത്ത് അരയ്ക്കുക. വെണ്ടക്ക് നുറുക്കി കുറച്ചു വെളിച്ചെണ്ണ്‍ ചീനചട്ടിയില്‍ ഒഴിച്ച് വാട്ടിവെയ്ക്കുക. വീണ്ടും പരിപ്പ് അടുപ്പത്ത് വെച്ച് പുളിയും അരച്ചമസാലയും കഷ്ണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. കഷ്ണങ്ങള്‍ വെന്താല്‍ വാങ്ങിവെച്ച് കറിവേപ്പിലയും കൊത്ത്മല്ലിയും ഇടുക. ചീനച്ച്ട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക് കറിവേപ്പില ഇട്ട് താളിക്കുക.
പുളി അധികം വേണമെങ്കില്‍ തിളക്കുമ്പോള്‍ 2 തക്കാളി നുറുക്കി ഇട്ടാല്‍ നന്നയിരിക്കും.
Jul4th
Posted by admin at 3:51 am. Filed under: അരി വിഭവങ്ങള്‍, ബിരിയാണി, ചിക്കന്‍, നോണ്‍-വെജ്
ചിക്കന്‍ ബിരിയാണി (Chicken Biriyani / Biryani)
കോഴി - 1
പച്ചമുളക് - 10
വെളുത്തുള്ളി - 3 കുടം
ഇഞ്ചി - 3 കഷ്ണം
സവാള - 6
തക്കാളി - 1
തൈര് - 1/2 കപ്പ്
ചെറുനാരങ്ങ - 2
മല്ലിയില - ഒരു കെട്ട്
മസാലപൊടി - 1 ടേബിള്‍ സ്പൂണ്‍
കശുവണ്ടി - 100 ഗ്രാം
കിസ്മിസ് - 50 ഗ്രാം
അരി - 1 കിലോ
പട്ട - 2 കഷ്ണം
ഏലയ്ക്ക - 6
ഗ്രാമ്പൂ - 6
കളര്‍ - കുറച്ച്
ഉപ്പ് - പാകത്തിന്
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചതയ്ക്കുക. കുക്കറില്‍ എണ്ണയും, നെയ്യ്യ്യും ഒഴിച്ച് സവാള വാട്ടിയതിനുശേഷം ചതച്ചതെല്ലാം ഇടുക. നല്ലവണ്ണം മൂത്തതിനുശേഷം കോഴികഷ്ണങ്ങള്‍ ഇട്ട് ഉപ്പിട്ട്, അരകപ്പ് തര് ഒഴിച്ച് 1 തക്കാളിയിട്ട്, 2 ചെറുനാരങ്ങയുടെ നീര്‍ ഒഴിച്ച , മസാലപ്പൊടിയിട്ട് മല്ലിയിലയിട്ട് കോഴിവെവിക്കുക.
സവാളയും കശുവണ്ടിയും കിസ്മിസും വറുത്തെടുത്ത് അതില്‍ കുറച്ച് മസാലപൊടിയും മല്ലിയിലയും ഇട്ട് ഇളക്കി മാറ്റിവെയ്ക്കുക.
അരി വേറെ വേവിച്ചെടുക്കണം അതില്‍ പട്ട, ഗ്രാമ്പൂ, ഏലയ്ക്ക് എന്നിവ ചേര്‍ക്കണം, മസാലയും, ചോറും ലെയര്‍ ആക്കി എടുത്ത് മീതെ വറുത്ത് കോരിയത് ഇടണം മഞ്ഞ കളര്‍ കലക്കി ഒഴിക്കണം അവസാനം ഓവനില്‍ വെച്ച് ബെയ്ക്ക് ചെയണം.
Jul4th
Posted by admin at 3:33 am. Filed under: കേക്ക്, പലഹാരങ്ങള്‍ - മധുരമുള്ളവ
കോകൊനട്ട് കേക്ക് (Coconut Cake)
മൈദ - 1 കപ്പ്
ബെയ്കിംഗ് പൗഡര്‍ - 1 ടീ സ്പൂണ്‍
പഞ്ചസാര - 1 കപ്പ്
വാനില - 1/2 ടീ സ്പൂണ്‍
മുട്ട - 2
വെണ്ണ - 1 ടേബിള്‍ സ്പൂണ്‍
പാല്‍ - 1/2 കപ്പ്
പാല്‍ ചൂടാക്കി ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ അലിയിക്കണം.
മുട്ടയുടെ വെള്ള അടിച്ച് പതപ്പിക്കുക. പഞ്ചസാരയും മുടയുടെ മഞ്ഞയും യോജിപ്പിയ്ക്കുക. മൈദയും പാലും കൂടി ഇടകലര്‍ത്തി ചേര്‍ക്കുക. ഒരു പരന്ന പത്രത്തില്‍ ഒഴിക്കുക.
റ്റോപ്പിംഗ് ചെയ്യുവാന്‍
3 റ്റേബില്‍ സ്പൂണ്‍ പാല്‍പൊടിയും, 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും, 1 ടേബ്ബിള്‍ സ്പൂണ്‍ പാലും, ഒന്നര കപ്പ് തേങ്ങയും കൂടി യോജിപ്പിച്ച് കേക്കിന്റെ മുകളില്‍ ബെയ്ക്ക് ചെയ്യുന്നതിനു മുന്‍പ് വെയ്ക്കണം. മുകള്‍ ഭഗം ബ്രൗണ്‍ ആകുന്നവരെ ബെയ്ക്ക് ചെയ്യുക.